അയാളും ഞാനും തമ്മില്‍...കണ്ടിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല.
വര്‍ത്തമാനവും, ഫ്ലാഷ് ബാക്കും ഇടചേര്‍ത്തി കഥ പറയുന്ന രീതിയില്‍ ഒത്തിരി
നല്ല സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതിന്റെ ഗണത്തിലേക്ക് ഈ
സിനിമയും...അശ്ലീലവും അസഭ്യവും മാത്രാമല്ല നവ യുഗ സിനിമ എന്ന്
മനസ്സിലാക്കാന്‍ ഈ ചിത്രം സഹായിക്കും.
കര്‍ത്തവ്യം മറക്കുന്ന ഡോക്ടര്‍മാരും, ഒന്ന് പറഞ്ഞു രണ്ടാമതത്തിനു ഡോക്ടറെയും ആശുപത്രിയും തല്ലി പൊളിക്കുന്ന സാമൂഹിക വിരുദ്ധരും, തട്ടിപ്പും വെട്ടിപ്പും കാണിചു നടത്തുന്ന ആശുപത്രിക്കാരും നമുക്ക് ഒരു വേര്‍ക്കാഴ്ചയും വാര്‍ത്തയും അല്ല. ആ കാഴ്ചയാണ് ഈ സിനിമ എന്നും പറയാം. ആ കാഴ്ചപ്പാടിലേക്ക് നിറം പകര്‍ത്താന്‍ കുറച്ചു തമാശയും പ്രണയവും എല്ലാം, അങ്ങനെ ഒരു നല്ല സിനിമ കാഴ്ചക്കാരന്റെ മുന്നില്‍ നിറഞ്ഞു നില്‍ക്കും. കുറെ നാളുകള്‍ക്കു ശേഷം പ്രിത്വിരാജിന്റെ നല്ല ഒരു പ്രകടനവും സിനിമയും എത്തുകയാണ്. അതില്‍ അദ്ധേഹത്തെ പോലെ തന്നെ നമുക്കും ആശ്വസിക്കാം. പ്രതാപ് പോത്തന്‍, നരൈന്‍, റിമ, രമ്യ നമ്പീശന്‍ എല്ലാരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിരിക്കുന്നു.
ലാല്‍ ജോസ്, Diamond Necklace നു ശേഷം തന്റെ അടുത്ത ചിത്രം മികച്ചതാക്കിയിരിക്കുന്നു. ബോബ്ബി സഞ്ജയ് ഒരുക്കിയിരിക്കുന്ന കഥാഗതിയും തിരക്കഥയും ഈ സിനിമയുടെ വിജയത്തില്‍ നല്ലൊരു പങ്കു വഹിക്കുന്നു.
സിനിമാടോഗ്രാഫിയും, എഡിറ്റിങ്ങും ഗാനങ്ങളും മികവു പുലര്‍ത്തുന്നു.
Overall Rating :- 4 / 5

"അശ്ലീലവും അസഭ്യവും മാത്രാമല്ല നവ യുഗ സിനിമ എന്ന് മനസ്സിലാക്കാന്‍ ഈ ചിത്രം സഹായിക്കും"
ReplyDeleteഇതൊഴിവാക്കാമായിരുന്നു..
കാരണം ആരും വിശ്വസിക്കുന്നില്ലാ മേൽപ്പറഞ്ഞത് രണ്ടും മാത്രമാണു നവയുഗ മലയാള സിനിമ എന്നു. :)
ജീവിതങ്ങൾ തനതു ശൈലിയിൽ വരച്ചു കാട്ടുന്ന ചിത്രങ്ങൾ എല്ലാ ഭാഷയിലും ഉണ്ടായിട്ടുണ്ട്, പണ്ടും ഇപ്പൊഴും. അതിഷ്ടപ്പെടുന്നവർക്കാകട്ടെ ആ സിനിമകൾ. ശ്ലീലമായി ജീവിക്കുന്ന സഭ്യമായി പെരുമാറുന്ന തലകൾക്കുള്ളതാകട്ടെ ബാക്കിയുള്ളവ.. :)
അതല്ലേ ശരി?
ജെറാല്ടെ, ഞാന്‍ ഉദ്ദേശിച്ചത് വ്യക്തമായ കാഴ്ചപ്പാടുള്ള നീയും അത് പോലെ തന്നെ ഇത് വായിക്കുന്ന അത് പോലെ ഉള്ള മറ്റു പലരെയും അല്ല. കഥാ ഗതിക്കു തീരെ യോജിക്കാത്ത, വിപണന തന്ത്രത്തിന് മാത്രം ചേര്‍ക്കുന്ന ഇത്തരം മസാല കൂട്ടുകള്‍ അടങ്ങിയ എത്രയോ സിനിമകള്‍ ഇവിടെ നവ യുഗ സിനിമയുടെ ബാനെറില്‍ ഇറക്കി വിടുന്നു. അതിനെ പറ്റി വാചാലമാകുന്ന അതിന്റെ സ്രഷ്ടാക്കളും അതിനു കാശ് വാങ്ങി റാന്‍ മൂളികളായി പ്രവര്‍ത്തിക്കുന്ന എത്ര ചാനല്‍ പരുപാടികളും നമുക്ക് ഇടയില്‍ ഉണ്ട്. അത് ഞാന്‍ മേല്‍പ്പറഞ്ഞ, സിനിമായ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്നവര്‍ ഒഴികെയുള്ള, ബാക്കി പ്രേക്ഷകര്‍ക്ക് നല്‍കുന്ന തെറ്റായ ധാരണ ഈ ട്രെണ്ടിനെ ദോഷം ആയി കാലക്രമേണ ബാധിക്കാന്‍ ഇടയുണ്ട്.
Deleteഒരിക്കലും വൈശാലിയോ, തൂവനതുമ്പികളോ, ഞാന്‍ ഗന്ധര്‍വനോ ഒന്നും ഇവിടെ അശ്ലീലം ആയി ആരും ഒരിക്കലും കണക്കാക്കിയിട്ടില്ല. എന്നാല്‍ കച്ചവടത്തിന് മാത്രം ലക്‌ഷ്യം വെച്ചുള്ള മേല്‍പ്പറഞ്ഞ മസാലകള്‍ ചേര്‍ത്ത സിനിമകള്‍ അന്നും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്ന് അതൊന്നും ലോകോത്തര സൃഷ്ടികളായി ആരും വാഴ്ത്തി പാടിയതായി കേട്ടിട്ടില്ല. പക്ഷെ ഇന്ന് അത് സംഭവിക്കുന്നു, അതിനു ന്യൂ ജനറേഷന്‍ സിനിമകളുടെ പുറം ചട്ട ഉപയോഗിക്കുന്നു. ഈ പ്രവണതയെ പൊതു ജനങ്ങള്‍ക്ക് മനസിലാക്കാന്‍ ഈ സിനിമ ഉപകരിക്കും.
കൂടാതെ മേല്‍പ്പറഞ്ഞ അത്തരം ലോകോത്തര സൃഷ്ടികളുടെ അച്ഛനമ്മമാര്‍ക്കും കൂടി വേണ്ടിയാണ് ആ വാക്യം മനപ്പൂര്‍വം പ്രയോഗിച്ചത്.