വര്‍ഷങ്ങളുടെ പൊടിപടലങ്ങളും ചിലന്തിവലകളും അയാളുടെ ഓര്‍മകളെ കുറയൊക്കെ
മായ്ച്ചു കളഞ്ഞിരുന്നു, അത് തിരികെ കിട്ടുമ്പോഴേക്കും. മുപ്പതു
വര്‍ഷങ്ങള്‍ക്കു മുന്‍പ് അയാള്‍ മറവിയുടെ ലോകത്തേക്ക് കാല്‍ എടുത്തു
വയ്ക്കുമ്പോള്‍, അയാളില്‍ ഉണ്ടായിരുന്ന പല മുഖങ്ങളും, ചിത്രങ്ങളും
എന്നെന്നേക്കും ആയി യാത്ര പരയുകയനെനു അയാള്‍ അറിഞ്ഞിരുന്നില്ല. അതിന്റെ
കൂടെ യൌവനവും,ചെറുപ്പവും. മഞ്ഞു മൂടിയ ആ താഴ്വാരത്തില്‍ താന്‍ ആരെന്നു
അറിയാതെ, താന്‍ എന്തിനു ജീവിക്കുന്നു എന്നറിയാതെ....പക്ഷെ അയാള്‍ ഒരിക്കലും
ഇങനെ ഒരു ദിവസത്തെ കുറിച്ച് കരുതിയില്ല, മണ്മറഞ്ഞ ഓര്‍മകളില്‍
ചിലതെങ്ങിലും തിരിച്ചു വരുന്ന ദിവസം. അയാള്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥനായ
ദിവസം.

അതിന്റെ തലേ ദിവസോം ആണ് അയാള്‍ മറ്റൊരുവനെ കാണുന്നത്. ആദ്യമായി, തന്റെ ഭാഷ
സംസാരിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാണ് അയാള്‍ ആ മലയടിവാരത്തില്‍
കാണുന്നത്. അവിടെ ആകെയുണ്ടായിരുന്നത് കുറച്ചു ജനങ്ങള്‍ മാത്രം, ഒരു പട്ടാള
ഔട്പോസ്ടും. ആ ഔട്പോസ്റ്റില്‍ നിന്ന് അയാള്‍ ആര്‍ക്കോ ഫോണ്‍
ചെയ്യുകയായിരുന്നു. തനിക്കു ഓര്‍മയില്‍ ഉള്ള ചില വാക്കുകള്‍, അത് അയാള്‍
പറഞ്ഞപ്പോഴാണ് ആ സത്യം വെളിപെട്ടത്. തന്റെ ഭാഷ, താന്‍ കരുതിയിരുന്നത് പോലെ
ഒരു പ്രാകൃത ഭാഷ അല്ല. അത് മട്ടരോക്കയോ, ലോകത്തിന്റെ ഏതോ ഒരു കോണില്‍
ആളുകള്‍ക്കരിയം. തനിക്കു അയാളോട് ചോദിക്കണം എന്നുണ്ടായിരുന്നു, അയാള്‍
എവിടെ നിന്നും വരുന്നു എന്ന്. പക്ഷെ ആലോചിച്ചു കൊട് നില്‍ക്കുമ്പോഴേക്കും
അയാള്‍ എങ്ങോ പൊയ് മറഞ്ഞിരുന്നു.
ആ ദിവസം രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കത്തുന്ന
ശരരാന്തലിന്റെ മങ്ങിയ വെളിച്ചത്തില്‍ അയാള്‍ ഓര്‍ക്കാന്‍
ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളുടെ മണ്ണ് കുഴിച്ചു
കുഴിച്ചു അയാള്‍ മടുത്തിരുന്നു. അതിനാല്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ആ
ശ്രമം അയാള്‍ ഉപേക്ഷിച്ചു. പക്ഷെ അന്നെന്തോ അയാള്‍ക്ക് വീണ്ടും ആ ചികയല്‍
തുടങ്ങണമെന്ന് തോന്നി. ഒരിറ്റു വെള്ളമെങ്കിലും അയാള്‍ക്ക് ആ കുഴിയില്‍
നിന്ന് കിട്ടിയാല്‍, ചിലപ്പോള്‍ ആദ്യ ഇരുപതു വര്‍ഷങ്ങളുടെ പച്ചപ്പ്
അയാള്‍ക്ക് തിരിച്ചു കിട്ടുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. അയാള്‍ ജനാല
തുറന്നു, തണുപ്പ് അരിച്ചു കയറാന്‍ തുടങ്ങി. അകലെ മഞ്ഞു മലകളില്‍ തട്ടി
നിലാവ്, തിളങ്ങി നില്‍ക്കുന്ന മഞ്ഞുകൂമ്പരങ്ങള്‍, കരുതിരുണ്ട് നില്‍ക്കുന്ന
ഫിര്‍ മരങ്ങള്‍. തന്റെ നാട് എവിടെയായിരിക്കും, എങ്ങനെ ആയിരുന്നിരിക്കും.
അറിയില്ല. നാളെ അയാളെ എങ്ങനെയും കണ്ടു പിടിക്കണം. ഇത് ഇനി മനസില്ലിട്ടു
കൊണ്ട് നടക്കാന്‍ വയ്യ. പാതി എറിഞ്ഞു തീര്‍ന്ന ചുരുട്ട് മഞ്ഞിലേക്ക്
വലിച്ചെറിഞ്ഞു അയാള്‍ ജനാലകള്‍ അടച്ചു... (To be contd.)
ഇതിന്‍റെ ബാകി എപ്പോള?
ReplyDelete