Tuesday, 7 August 2012

ഒരു നുണക്കഥ

ഇന്നലെ ഇറങ്ങിയപ്പോഴേ പറഞ്ഞതാണ് രാവിലെ മീറ്റിംഗ് ഉണ്ട് നേരത്തെ വരണം എന്ന്... നേരത്തേ പറഞ്ഞത് കൊണ്ടോ എന്തോ ഇന്ന് നന്നായി താമസിച്ചാണിറങ്ങിയിരിക്കുന്നത്. എന്തെങ്കിലും ഒരു കാരണം പറഞ്ഞേ ഒക്കു, അല്ലാതെ വേറെ വഴിയില്ല. മനസ്സ് നിറയെ  ഓഫീസില്‍ പറയുവാന്‍ വേണ്ടി പഴുതുകളില്ലാത്ത കള്ളങ്ങള്‍ ഒരുക്കുന്നതിന്‍റെ ചിന്തകളാണ്... ഇത് കേട്ട നിങ്ങള്‍ വിചാരിക്കും ഓഫീസില്‍ ആദ്യമായ് താമസിച്ചു ചെല്ലുന്നതായിരിക്കും എന്ന്. എന്നാല്‍ അങ്ങനെയല്ല.... ഇതൊരു പതിവ് രീതി തന്നെയാണ്, അതുകൊണ്ട് പറയുന്ന കള്ളം ഓഫീസിലുള്ളവര്‍ അപ്പാടെ വിശ്വസിച്ചു കളയും എന്ന ഒരു പ്രതീക്ഷയും ഇല്ല... എങ്കിലും രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചു, കിടന്നുറങ്ങിപ്പോയ്, വണ്ടി ലേറ്റ് ആയ്, എന്നൊക്കെ ഉള്ള സ്ഥിരം പല്ലവികള്‍ ഏറ്റു പറയുന്നതിലും ഭേദം എന്തെങ്കിലും സാഹസിക കഥകള്‍..., അല്ലെങ്കില്‍ വല്ല രക്ഷപെടുതലുകളുടെയും കഥകള്‍..., അതുമല്ലെങ്കില്‍ അങ്ങനെ വല്ല ഹീറോയിസവും തുളുമ്പുന്ന കഥകള്‍ പറയുന്നതല്ലേ എന്ന ഒരു വെടക്കുചിന്ത എന്‍റെ മനസ്സില്‍ ഉണ്ടായ്‌. ഒരല്‍പം ഫ്രീ ലാന്‍സിങ്ങും മറ്റു ചില പ്രോജെക്ടുകളുടെ ക്ലൈന്‍സിനേം ഒക്കെ കൈകാര്യം ചെയ്തിട്ടുള്ളതുകൊണ്ട് നാവിനിപ്പോള്‍ നന്നായി കളവു വഴങ്ങും ഒപ്പം മുഖത്തിനും... ഇപ്പൊ വന്നു വന്നു ചിന്തിക്കുന്നതിലും അത് പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു....
 
ഒരഞ്ചു മിനുട്ടില്‍ കൂടുതല്‍ കാക്കേണ്ടി വന്നു ഓഫീസിലേക്കുള്ള ബസ്‌ കിട്ടാന്‍. പതിവ് ബസ്‌ അല്ല, ഏതോ സമയം തെറ്റി വന്ന ബസ്‌.! എന്നെ പോലെ തന്നെ എന്തൊക്കെ വന്നാലും, ഈ ഭൂമി തന്നെ ഇല്ലാതായാലും ശരി കൃത്യ സമയം എന്നൊന്നുണ്ടെങ്കില്‍ അതണുവിട പാലിക്കാത്ത ഒരു പാവം ബസ്‌ .... പുറകിലുള്ള ഏതോ ഒരു ബസ്സിനിട്ടു പണിയും കൊടുത്തു കൊണ്ടുള്ള വരവാണ് എന്ന് റോഡ്‌ നിറഞ്ഞുള്ള അതിന്‍റെ വരവും വേഗതയും കണ്ടാലെ അറിയാം....

 അധികം ആളുകളില്ല രണ്ടു മൂന്നു സീറ്റുകള്‍ കാലി ആണ്. സൈഡ് സീറ്റു നോക്കി ഞാനിരുന്നു. അങ്ങിനെ റോഡിലും റോഡ്‌ സൈഡിലുമായ് ഉള്ളവരെ വിറപ്പിച്ചു കൊണ്ട് ആ പാവം സമയം തെറ്റി വന്ന  ബസ്‌ യാത്ര തുടങ്ങി. ടിക്കറ്റെടുത്തത്തിനു ശേഷം ഞാന്‍ എന്‍റെ അതിസങ്കീര്‍ണമായ ചിന്തകളിലേക്കും വ്യാപ്രതനായ്.. സങ്കീര്‍ണത എന്ന് പറയുമ്പോള്‍, ഒരു കള്ളം മെനഞ്ഞെടുക്കുവാന്‍ വേണ്ടി എന്‍റെ ജീവിതത്തില്‍ ഇത്രയും സര്‍ഗ വേദന അനുഭവിച്ചിട്ടുള്ള ഒരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും..

ഓഫീസിലേക്കുള്ള സമയവും ദൂരവും കുറഞ്ഞു കുറഞ്ഞു വരുന്നു... പാവം ഭ്രാന്ത് പിടിച്ച ബസ്‌ ആണെങ്കില്‍ ഒടുക്കത്തെ സ്പീടിലും.... അതിനനുസരിച്ച് എന്‍റെ ചിന്തയുടെ വേഗതയും കൂടി.... മനസ്സ്,  പഴയ സിനിമാക്കഥകളിലും വായിച്ച പുസ്തകങ്ങളിലുമൊക്കെയ്യായ് അരിച്ചു പെറുക്കുകയാണ് ഒരു കാരണത്തിന് വേണ്ടി... വയറിളക്കം, തലവേദന, ചേട്ടന് വയ്യ, അമ്മൂമ്മേം കൊണ്ട് ഹോസ്പിറ്റലില്‍, അച്ഛന് മരുന്ന് വാങ്ങല്‍ എന്ന് വേണ്ട കൂട്ടുകാരന്‍റെ ചേട്ടന്‍റെ അമ്മാവന്‍റെ ഉപ്പൂപ്പാന്‍റെ  അനുജത്തീടെ കല്യാണം വരെ കാരണമാക്കിട്ടുണ്ട്.... എന്തെങ്കിലും പുതിയതൊന്നു  കണ്ടു പിടിച്ചേ പറ്റു.... അത്രയും ശക്തമായതോന്നു.... കാരണം അത്രയ്ക് താമസിച്ചേ!!!  ഇപ്പൊ മനസ്സിലായില്ലേ.... ആ സര്‍ഗ വേദന..... അതെത്ര ആഴത്തിലുള്ളതാണ് എന്ന്....

പെട്ടന്നായിരുന്നു ആ ബ്രയ്ക്!!! ആലോചിച്ചു തലനിറച്ചു വച്ചിരിക്കുന്ന കള്ളങ്ങളുടെ ഭാരം കൊണ്ടോ എന്തോ ചെന്നിടിച്ചത് മുന്നിലെ സീറ്റിന്‍റെ ഹാന്‍ഡില്‍ബാറില്‍.... ചുറ്റുപാടും ചെറുതായൊന്നു കറങ്ങി എന്ന് തോന്നുന്നു... ചില നക്ഷത്ര പകര്‍ച്ചകളും കണ്ടു (എണ്ണാന്‍ പറ്റിയില്ല ). നെറ്റിയും തിരുമ്മിക്കൊണ്ട് നേരെ അടുത്തിരുന്നവനെ നോക്കി... ഹൊ! സമാധാനം! ആശ്വാസം! അവനും നെറ്റി തിരുമ്മുകയാണ്, എനിക്ക് മാത്രമല്ല അവനും കിട്ടി... ! എന്താണ് സംഭവിച്ചതെന്നറിയുന്നതിനു മുന്‍പ് ഒരു കുട്ടിയുടെ കരച്ചിലും കേട്ടു. കരച്ചിലിന്‍റെ ശബ്ദം ഉയര്‍ന്നുയര്‍ന്നു വരുന്നു ഒപ്പം ആ അമ്മയുടെയും.... ബ്രയ്കിന്‍റെ ആഘാതത്തില്‍ മുന്‍ സീറ്റിലെ ഒരമ്മയുടെ ഒക്കത്തിരുന്ന  കൈ കുഞ്ഞ് വഴുതി വീണു.... സീറ്റിനു ചുറ്റും കൂടി നിന്ന ആളുകളെ വകഞ്ഞു മാറ്റി ഞാന്‍ നോക്കുമ്പോള്‍ അമ്മയുടെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞിന്‍റെ നെറ്റി പൊട്ടി ചോര ഒഴുകുന്നു.

കുട്ടി ഏങ്ങലടിച്ചു കരയുന്നു... ചുറ്റും കൂടി നില്‍ക്കുന്നവര്‍ പരസ്പരം നോക്കുകയാണ്... പെട്ടന്ന് ആ കുട്ടിയെ ആശ്പത്രിയിലെത്തിക്കണം അതെല്ലാവര്‍ക്കും അറിയാം പക്ഷെ ആര് കൊണ്ട് പോകും ? അതാണ്‌ ആ നോട്ടത്തിന്‍റെ അര്‍ത്ഥം. എല്ലാവര്‍ക്കും അവരവരുടെ തിരക്കുകള്‍... അവരവരുടെ ലോകം... അവരവരുടെ ജീവിതം... വേറെ ആരുമില്ലല്ലോ അതില്‍.... ദാ... അങ്ങനെയൊരു നോട്ടം എന്‍റെ മുഖത്തേക്കും. അതി വിദഗ്ദ്ധമായ് ആ നോട്ടത്തില്‍ നിന്നും ഞാനും എന്‍റെ മുഖം മാറ്റി... നോക്കിയത് ചോരയില്‍ കുളിച്ചു ഏങ്ങലടിച്ചു കരയുന്ന ആ കൈകുഞ്ഞിന്‍റെയും, കുഞ്ഞിനെ വാരിയെടുത്ത് എന്ത് ചെയ്യണം എന്നറിയാതെ അങ്കലാപ്പോടെ, വെപ്രാളത്തോടെ കരയുന്ന ആ ആമ്മയുടെയും മുഖത്തെക്ക്.. മനസ്സൊന്നു പിടഞ്ഞു.... "ഡാ വേഗം അവരെ അശ്പത്രിയിലെത്തിക്ക് " എന്ന് മനസ്സ് പറയുന്നു... പക്ഷെ ശരീരം അനങ്ങിയില്ല... ഞാന്‍ അവിടെ തന്നെ നിന്നു... ഒരു തരം അപകടകരമായ നിസ്സംഗത... എന്ത് ചെയ്യണം എന്നറിയാത്ത ഒരുപക്ഷെ അറിയുമെങ്കിലും ഒന്നും ചെയ്യാനാവാതെ നില്‍ക്കുന്ന ഈ ഒരു നിമിഷം. ഇത് പുതുതല്ല പല സന്ദര്‍ഭങ്ങളില്‍...  ഒരിക്കലെങ്കിലും ഈ ഒരു നിമിഷത്തെ പൊട്ടിച്ചെറിയാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഞാനുമൊരു മനുഷ്യനായേനെന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോള്‍... ഇക്കൂട്ടത്തില്‍ മനുഷ്യരാരുമില്ലെ...?

പക്ഷെ അങ്ങിനെ  അധിക സമയം കാക്കേണ്ടി വന്നില്ല മനുഷ്യന്മാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.. കണ്ടക്ടറും യാത്രക്കാരനായ ഒരു ചെറുപ്പക്കാരനും. കണ്ടക്ടര്‍ ആ അമ്മയുടെ കയ്യില്‍ നിന്നും കുട്ടിയെ വാങ്ങി,ഉടന്‍ തന്നെ ചെറുപ്പക്കാരന്‍ ചാടി ഇറങ്ങി ഒരു കാര്‍ കൈ കാട്ടി നിര്‍ത്തിച്ചു... ഒരു പുത്തന്‍ ഫിയസ്റ്റ!  ആ കാറില്‍ ഉള്ളതും മനുഷ്യന്‍ തന്നെ.... ആ ചെറുപ്പക്കാരനും കാറുകാരനും കൂടി അമ്മയെയും കുട്ടിയേയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു....

നിമിഷ നേരങ്ങള്‍ കൊണ്ട് ആ സീന്‍ അവസാനിച്ചു.... കൂടി നിന്നവര്‍ ഡ്രൈവറുടെയും കുറുക്കു ചാടിയവന്‍റെയും അശ്രദ്ധയെ പഴിച്ചു കൊണ്ടും പിറുപിറുത്തുകൊണ്ടും തങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങി, കൂടെ ഞാനും. പക്ഷെ അപ്പോഴും എന്‍റെ അന്ധാളിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല... സീറ്റിലെത്തി ഒരല്പം സമയം എടുത്തു പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുവാന്‍. അതുവരെ അവ്യക്തമായ്‌ കേട്ടിരുന്ന പിറുപിറുക്കലുകളും വണ്ടിയുടെ ശബ്ദവും ഒക്കെ പതുക്കെ എന്‍റെ ബോധത്തിലേക്ക്‌ തിരിച്ചെത്തി.

ബസ്‌ വീണ്ടും യാത്ര തുടങ്ങി
, യാത്രക്കാര്‍ കൈകാര്യം ചെയ്യും എന്ന് പേടിച്ചിട്ടോ എന്തോ!  ഇപ്പോള്‍ പഴയ ആ വേഗത ഇല്ല. എന്‍റെ ചിന്ത വീണ്ടുമാസംഭവത്തിലേക്കെത്തി, കട്ടി മീശയും നിറയെ താടിയും ഉള്ള ആ ചെറുപ്പക്കാരന്‍റെ മുഖവും  പ്രവൃത്തിയും മനസ്സില്‍ പതിഞ്ഞുപോയിരികുന്നു. ആര്‍ക്കും ആദരവ് തോന്നുന്ന  പ്രവൃത്തി .

ഹോണ്‍ മുഴക്കി പാഞ്ഞു പോയ ട്രെയിനിന്‍റെ ശബ്ദം കേട്ടാണ് ഞാന്‍ വീണ്ടും ചിന്തയില്‍ നിന്നുണര്‍ന്നത്‌. ഓവര്‍ ബ്രിഡ്ജ് എത്തിയിരിക്കുന്നു. വരുന്ന മൂന്നാമത്തെ സ്റ്റോപ്പില്‍ ഇറങ്ങി ഒരു 250 മീറ്റര്‍ നടന്നാല്‍ ഓഫിസായ്. ദൈവമേ!! ഓഫീസ് എത്താറയ്‌! ഇനിയും എന്ത് കള്ളം പറയണം എന്ന് കിട്ടുന്നില്ല. വീണ്ടും ടെന്‍ഷന്‍.. എന്തെങ്കിലും കാര്യമായ കാര്യം പറഞ്ഞേയോക്കു അല്ലാതെ  നില്‍ക്കകള്ളി ഇല്ലാത്ത അവസ്ത്ഥ! മനസ്സ് വീണ്ടും കള്ളത്തരങ്ങളുടെ പറുദീസയും തേടി യാത്ര പുറപ്പെടുവാന്‍ ഒരുങ്ങി പക്ഷെ വേണ്ടി വന്നില്ല! തൊട്ടു മുന്‍പ് നടന്ന സംഭവത്തില്‍ അവന്‍ ഉടക്കി. അതില്‍ രക്ഷപെടുത്തിയ ചെറുപ്പക്കാരന്‍ എന്ന കഥാപാത്ത്രത്തെ മാറ്റി എന്നെ തന്നെ പ്രതിഷ്ട്ടിച്ച് യജമാന സ്നേഹം കാട്ടി.

ആ പിഞ്ചു കുഞ്ഞിനെ രക്ഷിക്കാന്‍ സമയോജിതാമായ് ഇടപെട്ടത് കൊണ്ട് മാത്രം താമസിച്ചു വന്ന എനിക്ക് നേരെ നീളുന്ന കണ്ണുകളില്‍ ഞാന്‍ കണ്ടത് ആദരവും ബഹുമാനവും പക്ഷെ എന്നെ അടുത്തറിയുന്ന കണ്ണുകളില്‍ ഞാന്‍ കണ്ടത് സംശയവും! ചെറുതായ് ഒന്ന് ചൂളിപ്പോയ് പക്ഷെ ഞാന്‍ അത് മുഖത്ത് കാട്ടിയില്ല... ഓഫീസില്‍ എന്‍റെ പ്രവൃത്തി സംസാരമായ്. ആ കള്ളം അങ്ങനെ പടരുന്നത്‌ എന്നെ ലേശം ആലോസരപ്പെടുത്തിയെങ്കിലും മറ്റുള്ളവരുടെ ബഹുമാനത്തോടെ ഉള്ള നോട്ടം കാണുമ്പോള്‍ ഞാന്‍ എവറസ്റ്റ് കീഴടക്കിയോ എന്നൊരു സംശയം എന്‍റെയുള്ളില്‍ അറിയാതെ തോന്നിപ്പോയ്‌... എല്ലാവരും അഭിനന്ദിക്കുന്നു എന്തോ നല്ല കാര്യം ഞാന്‍ ചെയ്തത്രേ...
അങ്ങനെ വെയിലുറച്ചുകഴിഞ്ഞിട്ടും എവറസ്റ്റ് കൊടുമുടിയില്‍ നിന്നിറങ്ങാന്‍ ഞാന്‍ കൂട്ടാക്കിയില്ല.. സമയം  പതിനൊന്നരയോടടുത്തു. ഞങ്ങളുടെ CEO -യും എത്തി. അപ്പോഴാണ്‌ ആ വിവരം എന്‍റെ ചെവിയിലെത്തിയത്. എല്ലാവരും കൂടി ച്ചേര്‍ന്നു ഒരു മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് എന്നെ അഭിനന്ദിക്കാന്‍ പോവാത്രേ ! ദൈവമേ ഞാന്‍ പറഞ്ഞത് മൊത്തം കള്ളം! ദെ അതിന്റെ പേരില്‍ പത്ത് നൂറ്റമ്പത് പേരെ വിളിച്ചു ചേര്‍ത്ത് മീറ്റിങ്ങും അഭിനന്ദനവും! ഒന്ന് വിറച്ചു! അതൊഴിവാക്കാന്‍ ഞാനാവുന്നത്ര ശ്രമിച്ചു. പക്ഷെ നടന്നില്ല, മണ്ണാങ്കട്ട! എങ്ങാനും, ആ സംഭവം കണ്ട ആരെങ്കിലും ഉണ്ടെങ്കില്‍ തീര്‍ന്നു... പരസ്യമായ് അതവര്‍ മീടിങ്ങിനിടയില്‍ പറഞ്ഞാല്‍... പിന്നെ.... ഓര്‍ക്കാന്‍ കൂടി വയ്യ...

മടിച്ചു നിന്ന എന്നെയും വലിച്ചു കൊണ്ട് അവര്‍ കോണ്‍ഫറന്‍സ് റൂമില്‍ എത്തി. എല്ലാവരും അവിടെയുണ്ട് CEO യും, PM ഉം, TL ഉം, സഹ പ്രവര്‍ത്തകരും എല്ലാവരും.എനിക്കുള്ള അഭിനന്ദനവും, ഇത്തരം പ്രവൃത്തികള്‍ ആലോചിച്ചു നില്‍ക്കാതെ ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ജീവന്‍റെ വിലയും ഒക്കെ പറഞ്ഞു ഒരു  പത്ത് മിനിറ്റ് മീറ്റിംഗ്. ജീവന് വിലയുണ്ടോ?  പിന്നേ... മാര്‍കെറ്റില്‍ പല വിലയല്ലെ.. കോഴി ജീവന് കിലോ ഇത്ര! ആട് ജീവന് കിലോ ഇത്ര! ഓ..! അപ്പൊ ജീവന് കിലോ കണക്കാണല്ലേ! എനിക്കെന്‍റെയോരോ നിമിഷത്തിനും മണിക്കൂറുകളുടെ വിലയായിരുന്നു. ഒടുവില്‍ CEO യും സംസാരിച്ചു കഴിഞ്ഞു, മീറ്റിംഗ് പിരിഞ്ഞു, ഓരോരുത്താരായ് കോണ്‍ഫറന്‍സ് റൂമിന് വെളിയിലേക്കിറങ്ങിത്തുടങ്ങി... ഒന്നും സംഭവിച്ചില്ല...

കോണ്‍ഫറന്‍സ് റൂം രണ്ടാം നിലയിലാണ്, ഞങ്ങള്‍ റൂമില്‍ നിന്നു വെളിയില്‍ ഇറങ്ങി വരാന്തയില്‍ എത്തി. ഓഫീസ് ബോയ്‌ ഒരു ട്രേയില്‍ ലഡ്ഡു വിതരണം നടത്തുന്നുണ്ട്. അവിടെ നിന്നു നോക്കിയാല്‍ താഴെ ഓഫീസിനു മുന്‍വശവും റോഡും ഒക്കെ കാണാം.  ഇറങ്ങി വരുന്നവരില്‍ പലരും  എന്നെ നോക്കി ചിരിക്കുന്നു, കൈതരുന്നു, ചിലര്‍ തോളത്തു തട്ടി അഭിനന്ദിക്കുന്നു. ശരിക്കും പറഞ്ഞാല്‍ കള്ളം പറഞ്ഞതിന്‍റെ കുറ്റബോധമൊക്കെ ഇപ്പോളെന്നെവിട്ടു പോയ്പ്പോയ്. അങ്ങനെ ഒരു കള്ളം പറഞ്ഞി
ല്ലായിരുന്നു എങ്കില്‍ ഇന്നൊന്നും സംഭാവിക്കില്ലായിരുന്നു പക്ഷെ പറഞ്ഞത് കൊണ്ട് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടായ്‌. ഓ അല്ലേലും ഇക്കാലത്ത് കള്ളത്തരങ്ങള്‍ ഒന്നും ഇല്ലാതെ ജീവിക്കാന്‍ പറ്റുകേല എന്ന് പറയുന്നത് നെരാന്ന തോന്നണേ... അല്ലെ... ഇതെങ്ങനെ കള്ളമാകും നടന്നതല്ലെ... പിന്നെ ഒരു കഥാപാത്രത്തെ മാറ്റി പകരം ഞാന്‍ ആണെന്ന് പറഞ്ഞു അതത്ത്ര വല്യ തെറ്റൊന്നുമല്ലല്ലോ ...

ഇങ്ങനെ ഓരോന്നാലോചിച്ച്, ചെയ്ത വൃത്തികേടിനേയും ന്യായികരിച്ചു കൊണ്ട്   ഞാന്‍ നിന്നപ്പോള്‍, ഒരു ഷേക്ക്‌ ഹാന്‍ഡ്‌, നനുത്ത മൃദുത്വമാര്‍ന്ന കൈകള്‍. ആരാണെന്നറിയാന്‍ ആകാംഷയോടെ  ഞാന്‍ ആ കൈകളുടെ ഉടമസ്ഥന്‍റെ മുഖത്തേക്ക് നോക്കി. ഞങ്ങളുടെ CEO. ചിരിച്ചു സന്തോഷമാര്‍ന്ന മുഖത്ത് നിന്നും ചോരത്തുള്ളികള്‍ പോടിയുന്നുണ്ടോ എന്ന് തോന്നി പോകും അത്രയും ഉര്‍ജ്വസ്വല്ലതയാര്‍ന്ന മുഖം. ആരെയും കീഴടക്കാന്‍ കെല്‍പ്പുള്ള നോട്ടം... തൂവെള്ള ഷര്‍ട്ടും കറുത്ത പാന്‍സും ഷൂവും, ആര്‍ക്കും ബഹുമാനം തോന്നി പോകുന്ന കാഴ്ച്ച. വളരെ ഫോര്‍മലായ് തന്നെ ഞാന്‍ ഒരു നന്ദി പറഞ്ഞു!


 "രാവിലെ ഇറങ്ങിയപ്പോള്‍ താടിം മീശേം ഒക്കെ ഉണ്ടായിരുന്നല്ലോ ഇവിടെ വന്നു കഴിഞ്ഞു ക്ലീന്‍ ഷേവ് ചെയ്തോ ?" ചിരിച്ചു കൊണ്ടുള്ള ആ ചോദ്യം കേട്ട് , മനസിലായില്ല എന്ന ഭാവത്തില്‍ ഞാനാമുഖത്തേക്ക് നോക്കിയപ്പോള്‍, ചിരിച്ചുകൊണ്ടുതന്നെ കണ്ണുകള്‍ അടച്ചു കാണിച്ചിട്ട് കാബിനിലേക്ക്‌ കയറിപ്പോയ്. എനിക്കൊന്നും മനസ്സിലായില്ല... എന്താണങ്ങനെ പറഞ്ഞത്? എന്തോ ഉന്നം വെച്ച് പറഞ്ഞതാണ് അതുറപ്പ്‌! 

എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ നില്‍ക്കുമ്പോള്‍ ഓഫീസ് ബോയ്‌ കാലിയാകാറായ ട്രേയില്‍ ലഡ്ഡുവുമായ് എത്തി.  ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. പറഞ്ഞു മടുത്തു ഇനിയുമെന്നെക്കൊണ്ട് പറയിപ്പിക്കല്ലേ എന്ന ദയനീയ സ്വരത്തില്‍ അയാള്‍ "CEO പുതിയ കാര്‍ എടുത്തു അതിന്‍റെ ചിലവാ... ദെ അതാ വണ്ടി.  " അയാള്‍ ചൂണ്ടി കാട്ടിയടത്തെക്ക് ഞാന്‍ നോക്കി... രണ്ടാം നിലയില്‍ നിന്നു ഓഫീസ്  മുറ്റത്തേക്ക്‌ നോക്കിയപ്പോള്‍ എനിക്ക് ശരിക്കും ഒരു വിറയല്‍ അനുഭവപ്പെട്ടു.... ഭൂമി മൊത്തത്തില്‍ കറങ്ങുന്നതുപോലെ, വെയില്‍ ഇല്ലഞ്ഞിട്ടു പോലും ഞാന്‍ വിയര്‍ത്തു. B P കൂടിയതോന്നുമല്ല ഓഫീസ് മുറ്റത്തു ദെ കിടക്കുന്നു ഒരു പുത്തന്‍ ഫിയസ്റ്റ!  ആ കുട്ടിയേയും കൊണ്ട് പോയ അതെ കാര്‍!! . മനസ്സില്‍ വെട്ടിയത് വെള്ളിടിയാണോ കണ്ണൂരിലെ വടിവാളാണോ എന്നൊന്നും എനിക്കറിയില്ല... എന്തായാലും കൊണ്ടത്‌ സ്ഥാനത്ത് തന്നെയാ... ആ അമ്മയുടെയും കുട്ടിയുടെയും താടിയുള്ള ചെറുപ്പക്കാരന്‍റെയും ഒക്കെ മുഖം ആ ഒരു നിമിഷത്തില്‍ മനസ്സില്‍ നിറഞ്ഞു.കുറച്ചു നേരത്തേക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ! ബസ്സില്‍ വച്ചുണ്ടായ അതെ അവസ്ഥ!.

എന്തൊക്കെ ആയാലും ശരി  ഈ
ഒരു സംഭവത്തിനു ശേഷം കുറെ ഗുണങ്ങള്‍ ഉണ്ടായ്‌. താമസിച്ചു ഓഫീസില്‍ ചെല്ലുന്നത് നിര്‍ത്തി,  സത്യസന്ധന്‍ ആയില്ലെങ്കിലും! വെറുതെ കള്ളം പറയുന്നതു നിര്‍ത്തി, ഒരപകടം ഉണ്ടായാല്‍ സഹായിക്കാന്‍ പഠിച്ചു. പക്ഷെ കാര്യമിതിപ്പോ ഇങ്ങനൊക്കെയാണെങ്കിലും എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ പറയുന്നതു ഇത് ഇങ്ങനെ എത്ര നാള്‍ ഉണ്ടാകും എന്നത്  കണ്ടറിയാം എന്നാണ്!

66 comments:

  1. dipoli story basha eshtapettu climax ichiri nerthe mansilayenkilum Short stoory suspense athikum neram retain cheyyan pattilllallloooo Enthayalum baviyulla kalakaran [:)]

    ReplyDelete
  2. കൊള്ളാം. നല്ല കഥ. ഇത് അനുഭവം ആണോ അതോ കഥയോ? നല്ല രീതിക്ക് പറഞ്ഞിരിക്കുന്ന മനോഹരമായ ഒരു കഥ. മനുഷ്യന്‍റെ മനസ്സ് നന്നായി വരച്ചുകാണിച്ചിരിക്കുന്നു. ഒരേ കള്ളം ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് സത്യം ആകും എന്ന് വായിച്ചിട്ടുണ്ട്. അതാണ് ഇവിടെ നടന്നിരിക്കുന്നത്. മനുഷ്യന്‍റെ മനസ്സ്‌!!!!!; ഇനിയും എഴുതു.... ആശംസകള്‍., ഞാന്‍ പോയി കുറചാലുകളെ കൂട്ടി വരാം. എല്ലാരും അറിയട്ടെ എന്‍റെ സ്കൂള്‍മേറ്റിന്‍റെ കഴിവ്‌.....

    ReplyDelete
  3. കൊള്ളാലോ ഇത്....

    ReplyDelete
  4. ഈ ഭൂമി തന്നെ ഇല്ലാതായാലും ശരി കൃത്യ സമയം എന്നൊന്നുണ്ടെങ്കില്‍ അതണുവിട പാലിക്കാത്ത ഒരു പാവം ബസ്‌ .... പുറകിലുള്ള ഏതോ ഒരു ബസ്സിനിട്ടു പണിയും കൊടുത്തു കൊണ്ടുള്ള വരവാണ് എന്ന് റോഡ്‌ നിറഞ്ഞുള്ള അതിന്‍റെ വരവും വേഗതയും കണ്ടാലെ അറിയാം....

    =========================================================
    നല്ല കഥ...ആശംസകള്‍.,

    ReplyDelete
  5. ഒരു ചെറിയ നുണ ജീവിതത്തില്‍ വരുത്തുന്ന വിനകളെ...അനുഭവമോ കഥയോ അയാലും നന്നായി പറഞ്ഞു...എഴുതിതെളിയുന്ന നാളുകള്‍ക്കായി ഹൃദയം നിറഞ്ഞ ആശംസകള്‍...

    ReplyDelete
  6. കൂടുതല്‍ എഴുതുക... ആശംസകള്‍...

    ReplyDelete
  7. കൊള്ളാം.. നന്നായിരിക്കുന്നു.

    ReplyDelete
  8. ഭാവിയുള്ള എഴുത്തുകാരനാണു കേട്ടൊ. ഇനിയും എഴുതൂ, ആശംസകള്‍. പോസ്റ്റിടുമ്പോള്‍ ഒരു മെയില്‍ അയയ്ക്കാമോ?

    ReplyDelete
  9. നല്ല കഥ... ആശംസകള്‍.....

    ReplyDelete
  10. നന്നായി എഴുതിയിട്ടുണ്ട്.. ഒരു നല്ല എഴുത്തുകാരനെ വരികള്‍ക്കിടയില്‍ നിന്നും വായിക്കാം.. പ്രൊഫൈല്‍ ചേര്‍ക്കു. ആളെ കാണട്ടെ

    ReplyDelete
  11. അവസാനത്തെ പരഗ്രാഫ് നുണയാവാതിരിക്കട്ടെ!!!

    ReplyDelete
    Replies
    1. Dear arun,

      never
      (ഇത് കൂടി ചേര്‍ത്തിട്ടുള്ളത് കൊണ്ട് )--> "കാര്യമിതിപ്പോ ഇങ്ങനൊക്കെയാണെങ്കിലും എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ പറയുന്നതു ഇത് ഇങ്ങനെ എത്ര നാള്‍ ഉണ്ടാകും എന്നത് കണ്ടറിയാം എന്നാണ്!"

      Delete
  12. ഒരു തമാശെന്താന്ന് വച്ചാൽ , ഇന്നലെ പടം കണ്ടിരുന്ന് ലേറ്റായി, ഒൻപത് മണിക്ക് ഓഫീസിലെത്തണ്ട ഞാൻെണീറ്റത് 11:30 ക്ക്
    മാനേജരെ വിളിച്ച് ത്രോട്ട് പൈയ്നും ഹെഡ് ഏക്കും ആണെന്ന് പറഞ്ഞ് രണ്ട് ചുമ!

    അങ്ങനെ 12 ഓഫീസിൽ വന്നിരിക്കുമ്പഴാ ഈ പോസ്റ്റ് വായിക്കുന്നത്..

    നന്നായെഴുതി.. കുറച്ചൂടെ ആറ്റിക്കുറുക്കി എഴുതാം

    ReplyDelete
    Replies
    1. Dear Sumesh,

      തീര്‍ച്ചയായും ഇത്തരം അഭിപ്രായങ്ങളും ചൂണ്ടിക്കാട്ടലുകളുമാണ് എന്നെ ഇതുവരെ സഹായിച്ചിട്ടുള്ളത്... അടുത്തത് മുതല്‍ കുറച്ചു കൂടി ശ്രദ്ധിക്കാം

      Delete
  13. വിഗ്നേഷ് ആണ് ലിങ്ക് തന്നത് .വീണ്ടും എഴുതുക ,ആശംസകള്‍ .

    ReplyDelete
  14. SOD office anu manasil vannathu.. :)

    ReplyDelete
  15. nannyi ezhuthiyittundu..swantham anubhavam ayathu kondayirikkum..alle?

    ReplyDelete
  16. Thanks 4 all.... ഇത്ര നല്ല ഒരു പ്രതികരണം തുടക്കത്തിലേ ഞാന്‍ പ്രതീക്ഷിച്ചതല്ല. എന്തായാലും എല്ലാവര്ക്കും എന്‍റെ നന്ദി. താമസിച്ചു ഓഫീസില്‍ വരുന്നതും കള്ളം പറയുന്നതും, അത് പോളിയുന്നതും, accidentum, ഒക്കെ സാധാരണയല്ലേ. ഒരല്പം ഭാവന കൂടെ കൂട്ടി ഞാന്‍ എഴുതിന്നെ ഉള്ളു... ഭാഗ്യത്തിന് ഇതുവരെ എന്‍റെ കള്ളങ്ങള്‍ ഒന്നും പോളിഞ്ഞിട്ടില്ല... ഈ പോസ്റെങ്ങനും അവര്‍ വായിച്ചാല്‍... പറയുന്നത് സത്യമാണെങ്കില്‍ കൂടി വിശ്വസിക്കാതകുമോ എന്നാ ഇപ്പൊ എന്‍റെ പേടി! :) നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രോത്സാഹനവും ഇനിയും കൂടുതല്‍ എഴുതുവാന്‍ എനിക്ക് ധൈര്യവും ആത്മവിശ്വാസവും തരുന്നു.... again thanks 4 all...

    ReplyDelete
  17. Hi jomon,
    താമസിച്ചു ഓഫീസില്‍ വരുന്നതും കള്ളം പറയുന്നതും, അത് പോളിയുന്നതും, accidentum, ഒക്കെ സാധാരണയല്ലേ. ഒരല്പം ഭാവന കൂടെ കൂട്ടി ഞാന്‍ എഴുതിന്നെ ഉള്ളു... ഭാഗ്യത്തിന് ഇതുവരെ എന്‍റെ കള്ളങ്ങള്‍ ഒന്നും പോളിഞ്ഞിട്ടില്ല... ഈ പോസ്റെങ്ങനും അവര്‍ വായിച്ചാല്‍... പറയുന്നത് സത്യമാണെങ്കില്‍ കൂടി വിശ്വസിക്കാതകുമോ എന്നാ ഇപ്പൊ എന്‍റെ പേടി! :)

    ReplyDelete
  18. നല്ല എഴുത്ത്... എന്റെ ഇഷ്ട ബ്ലോഗില്‍ ഒന്നായി ഇതിനെയും എണ്ണാന്‍ ആഗ്രഹിക്കുന്നു.. ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു....

    ReplyDelete
  19. ഇത്തരം കള്ളങ്ങള്‍ ഒരുപാടു പറഞ്ഞിട്ട് ഉണ്ട് ഇത്രക്ക് ഭീകരമായ കള്ളങ്ങള്‍ അല്ലെങ്കിലും...ഇതു ഞാന്‍ ഒരു warning ആയി എടുക്ക്കുന്നു

    Anyway nice script...... congrats & expecting more like this

    ReplyDelete
  20. കാര്യമിതിപ്പോ ഇങ്ങനൊക്കെയാണെങ്കിലും എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ പറയുന്നതു ഇത് ഇങ്ങനെ എത്ര നാള്‍ ഉണ്ടാകും എന്നത് കണ്ടറിയാം എന്നാണ്!


    അതെയതെ, മുഴുത്ത മാനസാന്തരം മൂന്നുമാസമെന്നാ പഴമൊഴി.

    ReplyDelete
  21. **********************anubhavagal anu manshene oro mekhalakalil kondu chennu ethikunnathu.....anubhavathil ninnum oro padam ulkollumbol anu jeevithathinu artham undayithirunnathu but ithu oru anubhavamallenkilum thante chinthasakalagalil ninnum adarthi edutha poomottinu ente ella vidha aashamsakalum...........................best wishes unnikutta!!!നല്ല എഴുത്ത്...ethu pole orayiram kadhakal menayanum...athil koode preshasthiyude padavukal kayaran ente suhirthinu sadikatte ennu sarvesharanoodu prarthikunnu,,,,,,******************

    ReplyDelete
  22. EZHUTHUKARA ENTE ASHAMSAKAL...........ENIKU NANNAYI ESHTAPETTU..ANUBAVANGAL VAKKUKALAYI VARATTE..ELLEVIDHA ASHAMSAKAL

    ReplyDelete
  23. നല്ല ക്ലൈമാക്സ്‌ അന്ന്.. Really nice...:).. Write more...:)

    ReplyDelete
  24. kollam nalla story, enikkishtapettu brother. story thread adipoli. ninte bhasha kurachu koodi nannavanam. asamsakal........keep writing ur ideas

    ReplyDelete
  25. swantham story ano chettaaaaaaa ith iniyenkilum nannayikudae appo nale muthal atlesat 8 manikk enikuo atho ithupolae kallam parayuo :-P

    ReplyDelete
  26. ഇതാണ് മനുഷ്യ മനസ്സ്. സുഹൃത്തേ നീ കഥയോട് നീതി പുലര്‍ത്തിയിരിക്കുന്നു. അതിന്‍റെ ഏറ്റവും നല്ല തെളിവ് അതിലെ ഏറ്റവും അവസാനത്തെ വരികള്‍ തന്നെ. അടുത്തതെന്നാണ്? ഞങ്ങള്‍ കാത്തിരിക്കുന്നു! കൂടുതല്‍ കൂടുതല്‍ വായിക്കുക കൂടുതല്‍ കൂടുതല്‍ എഴുതുക.ഒരായിരം ആശംസകള്‍.

    ReplyDelete
  27. Super!! liked it!! write more :)

    ReplyDelete
  28. Kollam aa CEO budhimana! kidilan treatment allarunno. aa meetngil vachu vallom paranjirunne nasa kodali akumarunnu. ilaykum mullinum kedilla.

    ReplyDelete
  29. Gokule..............ithoru anubhavam thanne anennu thonnunnallo?????????????????????????????????????enthayalum sambhavam kalakki kttoooooooooo......................

    ini adutha anubhavam koodi paranju thudangikko..........:):):):)

    ReplyDelete
  30. Really good. Keep on writing. all the very best.

    ReplyDelete
  31. nice one mann...story paranja reethi enikistapetu...namukithu short film aakiyalo???..wtz ur say???...:)

    ReplyDelete
  32. Super!! liked it!! write more :നല്ല ക്ലൈമാക്സ്‌ അന്ന് and Best wishes!!

    ReplyDelete
  33. കൂടുതല്‍ കൂടുതല്‍ എഴുതുക.ഒരായിരം ആശംസകള്‍

    ReplyDelete
  34. ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു....

    ReplyDelete
  35. Kollaam Mone Bhaaviyund.... Recession vannalum pidichu nilkamm....

    ReplyDelete
  36. Really Good.......
    All The Very Best.............

    ReplyDelete
  37. Hai Gokul,

    Nannayittundu, Nice presentation, Keep it up and continue writing, Best Wishes

    ReplyDelete
  38. Really good. Keep on writing. all the very best.

    ReplyDelete
  39. nalla saili. good keep it up. ezhuthi theliyu. nalloru krithi a penayil ninnu njangal pratheekshikkunnu.

    ReplyDelete
  40. വളരെ നന്നായി അവതരിപ്പിച്ചു. എങ്കിലും ഒരു കള്ളം വരുത്തി വെക്കുന്ന വിനയേ! എന്ന് പറയാമോ എന്തോ! ഏതായാലും അതുകൊണ്ട് തന്നെ ചില നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞല്ലോ! അതെങ്കിലും ഇനി തെറ്റിക്കാതെ കൊണ്ടുപോകാന്‍ ശ്രമിക്കുക. ഒപ്പം കഴിവുള്ളിടത്തോളം പൊളി പറയാതിരിക്കാനും ശ്രമിക്കുക, താല്‍ക്കാലികമായി ചില നേട്ടങ്ങള്‍ അതുകൊണ്ട് ഉണ്ടായേക്കാം എന്നാലും അത് ശ്വാശ്വതം അല്ലാന്നു ഇപ്പോഴെങ്കിലും പഠിച്ചല്ലോ, നവാഗതന് സ്വാഗതം. എഴുതുക, അറിയിക്കുക. നല്ല ശൈലി ഉണ്ട് അല്‍പ്പം ചില അക്ഷര പ്പിശകുകള്‍ അവിടവിടെ വന്നത് ശ്രദ്ധിച്ചാല്‍ മതി. ആശംസകള്‍

    ReplyDelete
  41. GOKUL... INNU NJAANUM ORU KALLAM PARANJU OFFICIL POKAATHIRUNNA DIVASAM AANU.. KADHA VALARE NANNAYITTUNDU... GREAT!! KEEP WRITING MORE!!

    ReplyDelete
  42. I like it very much...good art with a nice craft...

    ReplyDelete
  43. good work, keep on writting. Jeevanu vila kalppikkatha samooham. busukalude maranappachilil etrayetra jeevithangal polinjittundu.

    ReplyDelete
  44. Good story............. Al d bst.. :)..

    ReplyDelete
  45. Gokul! eeswaran palarkum pala kazhivukal kodukkum, athu nallathinu veandeettum naasathinu veandeetum upayogikkaam, nallathinu vendi upayogikkunnavar e bhoomiyil saha jeevikale sneahichu aanandhippichu thirichu pokunnu. 'Oru kalaakarante dharmam athaanu'. Mukalil kanunna preashakare e kadha aanandhipikkunathinodoppam orupaadu chinthipikukayum cheaythitundaavanam, athodoppam avarathinte nallavasangal ulkondirikkunnu.. theerchayaayum ningal nalloru kalaakaaran .... eazhuthu thudaratte... ippo vaayichavar koode undaavum, vaayikaathavar vaayikkatte, chinthikaathavar chinthikkatte... EAZHUTHU VEENDUM....

    ReplyDelete
  46. ninakkitrayum kazhivundarunno,,,,,,,,,,,, anyway nice story!!!!!!!!!!!!

    ReplyDelete
  47. Write more... make the blast... Our dreams are waiting...

    Peru vaykunnilla, aranu ennu manassilayittundenkil enne vilikkuka. Number ninte kail undu.

    ReplyDelete
  48. ദെ കിടക്കുന്നു ഒരു പുത്തന്‍ ഫിയസ്റ്റ! hahahaha.........hahaha............ hamme... athu kalakki....

    ReplyDelete
  49. ആശംസകള്‍...കൂടുതല്‍ എഴുതുക...

    ReplyDelete
  50. കൊള്ളാം കേട്ടോ...!

    ഈ മാറ്റം എത്ര നാള്‍ എന്ന ചിന്ത വേണ്ട...സ്ഥിരമായി ആങ്ങ്‌ മാറൂ ഭായ് !

    ReplyDelete
  51. കൊള്ളാം
    നന്നായി എഴുതി

    ReplyDelete
  52. നല്ല രചന. ആ സി എ ഓ യുടെ രസികത്വം ശരിക്കങ്ങട്ട് ഇഷ്ടായിരിക്കണൂ..കള്ളം പറയര‍തു കേട്ടോ.. പണി ചിലപ്പോള്‍ കിട്ടിയേക്കും...

    ReplyDelete
  53. VERY GOOD STORY..HAVE A GOOD SPARK OF TALENT.KEEP IT UP.

    ReplyDelete
  54. nice one.. you have made a point out of life... keep writing.... expecting more from you.

    ReplyDelete
  55. ithu kadhayo thirakkadhayo? oru script writer aakanulla ella sadhyathayum undu. Nice craft! Best of luck!

    ReplyDelete
  56. കഥയായാലും അനുഭവമായാലും താങ്കള്‍ കല്ലാണ്..(ഐ മീന്‍ യൂ റോക്ക്)..

    ReplyDelete
  57. Chakkare Kidilam...But climax was predictable... liked the use of language..its amazing....... Enna ini ithonnu Scrrenil kaanan pattuka .... all The best aliya....Keep Rocking...SHESHAM SCREENIL....

    ReplyDelete
  58. ഇ - മഷിയിലെ അവലോകനത്തിലെ ലിങ്ക് വഴിയാണ് ഇവിടെ എത്തിപ്പെട്ടത്. നല്ല രചനാശൈലി, ഇനിയും ധാരാളം എഴുത്തുകള്‍ ആ തൂലികയില്‍ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു... ഒപ്പം അക്ഷരത്തെറ്റുകള്‍ കൂടി ഒന്നു ശ്രദ്ധിക്കുമല്ലോ....

    ReplyDelete
  59. നുണയാണെങ്കിലും അല്ലെങ്കിലും കഥ കൊള്ളാം!!
    അഭിനന്ദനങ്ങള്‍, :)

    ReplyDelete