Monday, 13 August 2012

ഷവര്‍മ

ഒരു ഇടിത്തീ പോലെയാണ് ആ വാര്‍ത്ത‍ വന്നു വീണത്‌. .... രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍ത്തയില്‍ മുങ്ങി നിന്ന ക്യാമറ കണ്ണുകള്‍ പെട്ടെന്ന് അതിലേക്കു ഒന്ന് തിരിഞ്ഞു. സാള്‍ട്ട് ആന്‍ഡ്‌ പെപ്പരിനും , ഉസ്താദ്‌ ഹോടെലിനും ശേഷം മറ്റൊരു ഭക്ഷണ പദാര്‍ത്ഥം വീണ്ടും വാര്‍ത്തകളില്‍ നിരന്നു. ചര്‍ച്ചകളും , റെയ്ഡുകളും,  അവസാനം പവനായി ശവമായി എന്ന് പറഞ്ഞ പോലെയായി ഷവര്‍മയുടെ അവസ്ഥ. കോലില്‍ കുത്തി നില്‍ക്കുന്ന ആ വെന്തു മൊരിയുന്ന ശില്‍പം അങ്ങനെ നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി. ആധുനിക മലയാളി യുവത്വം ആ അകല ചരമത്തില്‍ വേദനിച്ചു.

ഈ കഥ നടക്കുന്നത് ഷവര്‍മ സംഭവത്തിന്റെ ഒരു വര്‍ഷം കഴിഞ്ഞാണ്. ചിക്കന്‍ ബിരിയാണി തിന്ന ഒരു കക്ഷി ആശുപത്രിയില്‍ ആയി. കാര്യം നിസ്സാരം, ഒരു ചെറിയ ബോധക്ഷയം. പക്ഷെ അന്ന് രാത്രിയായിട്ടും ബോധം തെളിഞ്ഞില്ല. ഉറക്കം തന്നെ ഉറക്കം. പിറ്റേന്ന് വെളുപ്പാംകാലം , ആശുപത്രികിടക്കയില്‍ നിന്ന് ചാടി എഴുനേറ്റു അയാള്‍ ഒരൊറ്റ കൂവു. മറ്റു അന്തേവാസികള്‍ ഞെട്ടി എഴുനേറ്റു. ആശുപത്രി പരിസരതുണ്ടായിരുന്ന വീടുകളിലെ കോഴികളും അത് ഏറ്റു പിടിച്ചു.  ഇതേ പോലത്തെ സംഭവം പലയിടത്തായി  അന്നും പിന്നീട് വന്ന ദിവസങ്ങളിലും ആവര്‍ത്തിച്ചു .

ചിക്കന്‍ ബിരിയാണിയും,  ചിക്കന്‍   വറുത്തതും, ചിക്കന്‍ തന്ദൂരിയും എല്ലാം അങ്ങനെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചു. വൈദ്യശാസ്ത്രം തല പുകഞ്ഞു ആലോചിച്ചു. പലയിടത്തും റെയ്ഡ്‌ നടന്നു. ആര്‍ക്കും ഒന്നും കണ്ടു പിടിക്കാന്‍ ആയില്ല. ചിലര്‍ ഇത് ബാധ ഉപദ്രവം ആണെന്ന് പറഞ്ഞു. മന്ത്രവാദികള്‍ വന്നു, ചുട്ട കോഴിയെ പണ്ട് വായിലേക്കും ഉഗാണ്ടയിലേക്കും ഒക്കെ പറപ്പിച്ചിട്ടുള്ളവര്‍ , പക്ഷെ അവര്‍ക്കും ഈ മനുഷ്യ കോഴികളെ എങ്ങോട്ടും പറപ്പിക്കാനോ  ഇരുത്തിക്കാനോ  ഒന്നും ആയില്ല. മനുഷ്യനും തോറ്റു, ശാസ്ത്രവും തോറ്റു. 
കോഴികള്‍ പേടി സ്വപ്നമായി മാറി. കഴിച്ച എല്ലാവ
ര്‍ക്കും അസുഖം വന്നില്ല. പക്ഷെ അസുഖം വന്നവര്‍ കോഴിയെ തിന്നിരുന്നു. കടിക്കുന്ന പട്ടിയുടെ വായില്‍ കയ്യിടാന്‍ എല്ലാവരും മടിച്ചു. ചില ആര്‍ത്തി മൂത്ത കുറുക്കന്മാര്‍ മാത്രം അതിനു വിരുദ്ധമായി നിന്നു. അവരില്‍ ചിലര്‍ കോഴികളായി മാറി.  

വടിവാളും കൊട്ടുവടിയുമായി പണിക്കു നടന്നു അവസാനം സ്വയം പണി മേടിച്ച മഹാന്മാരും, പ്രസംഗ കലയിലെ നൈപുണ്യം കൊണ്ട് പുട്ടും കടലയും പിന്നെ പലതും കിട്ടാന്‍ കാത്തു നിന്നവരും ഒക്കെ സന്തോഷിച്ചു. കാരണം കോഴികള്‍ അവരുടെ മാധ്യമ സ്ഥാനം കയ്യടിക്കിയിരിക്കുന്നു. ഇനി കുറച്ചു കാലമെങ്കിലും അധികം വിയര്‍ക്കേണ്ടി വരില്ല. കൊടിയുടെ നിറം നോക്കാതെ പലരും ഈ സന്തോഷം പങ്കിട്ടെടുത്തു.  

അവസാനം അത് സംഭവിച്ചു. കോഴിയും മുട്ടയും ഇനി വേണ്ടാ എന്ന്  നാട്ടുകാരും, സര്‍ക്കാരും ഹോടെലുകാരും എല്ലാവരും  കൂടി അങ്ങു തീരുമാനിച്ചു. കോഴി വളര്‍ത്തുന്ന കര്‍ഷകര്‍ ആപ്പിലായി. അവര്‍ പ്രതിഷേധിച്ചു  , പക്ഷെ ഹര്‍ത്താലുകളെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്ന നാട്ടുകാര്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചു. കോഴികളെ കരിഞ്ചന്തയില്‍ കിട്ടിയ വിലക്ക്  വില്‍ക്കാന്‍ നോക്കിയവരെ നാട്ടുക്കാര്‍  ഒളിഞ്ഞിരുന്നു കണ്ടു പിടിച്ചു. അവരെ പോലീസിന് കൈമാറി. അഴിമതി സമരമോ, കത്തി കുത്തോ, കലാപമോ, അമേരിക്കന്‍ ആഭ്യന്തര കാര്യങ്ങളോ,സുനന്യയുടെ കല്യാണമോ,കപട സന്യാസിമാരുടെ ലീലകളോ  ഒന്നും ആരും വാര്‍ത്തയാക്കിയില്ല , ആരും അന്വേഷിച്ചുമില്ല. അഴിമതിവീരന്മാര്‍ ഈ അവസരം മുതലെടുത്തു. കമ്മിറ്റ് ഓള്‍ ക്രൈംസ് വെന്‍ സച്ചിന്‍ ഈസ്‌ ബാറ്റിംഗ്, എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍. . കോഴി പ്രശ്നത്തിന്റെ മറവില്‍ പലതും നടന്നു. ആരും മറ്റൊന്നും ഗൌനിച്ചില്ല.  

പച്ചക്കറിയുടെയും, പഴവര്‍ഗങ്ങളുടെയും, മീനിന്റെയും വില കുതിച്ചുയര്‍ന്നു. വരവിനേക്കാള്‍ ചിലവായിരുന്നു സാധങ്ങള്‍ക്ക്. പോരാത്തതിനു ട്രോള്ളിംഗ് നിരോധനം. സസ്യഭുക്കുകള്‍ പൊറുതിമുട്ടി. പണ്ട് ദിവസം പ്രതി കോഴിയെ തിന്നിരുന്നവര്‍ പച്ചക്കറിയിലോട്ടു തിരിഞ്ഞതോടെയാണ് എല്ലാം തകിടം മറിഞ്ഞതെന്നു അവര്‍ക്ക് പിടി കിട്ടി.  തമിഴ് നാട്ടിലെ പച്ചക്കറി കര്‍ഷകര്‍ക്ക് പിടിപ്പതു പണിയായിരുന്നു. എന്നാല്‍ കോഴി ഫാം  നടത്തിയിരുന്നവര്‍ അവിടെ കുറച്ചു കഷ്ടത്തിലായി. കാരണം അവരുടെ ഏറ്റവും വലിയ കസ്റ്റമേഴ്സ് നമ്മള്‍ ആയിരുന്നു. എന്നാലും അവര്‍ മറ്റു കസ്റ്റമേഴ്സ്'നെ  വച്ച്  പിടിച്ചു നിന്നു.  നമ്മുടെ നാട്ടിലെ കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ എന്ത് ചെയ്യണമെന്നു  അറിയാതെ കഷ്ടത്തിലായി. ചിലരെല്ലാം ഒത്തു ചേര്‍ന്ന് കുറച്ചു കാശു മുടക്കി ബില്ലു അര്‍ജുന്‍ കോഴി വറുത്തതു തിന്നുന്ന ഒരു ഫോട്ടോ എടുത്തു. പക്ഷെ ഒരൊറ്റ പത്രക്കാര് പോലും ആ പരസ്യം ഇടാന്‍ തയ്യാറായില്ല. അങ്ങനെ ഹിറ്റാകും എന്ന് കരുതിയ ബോട്ട് ജെട്ടിയും പൊട്ടി. 

ചില ഡൈ ഹാര്‍ഡ് കോഴി പ്രേമികള്‍, ആരും അറിയാതെ സ്വന്തം വീട്ടില്‍ വെച്ച് കോഴികളെ ചുട്ടു തിന്നാന്‍ നോക്കി. കോഴി വറുത്തതിന്റെ മണം പിടിച്ചോ എന്തോ അയല്‍ക്കാര്‍ അവരെ പോലീസില്‍ ഒറ്റി കൊടുത്തു.  അങ്ങനെ അങ്ങനെ കോഴികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു.
നാട്ടില്‍ കോഴികള്‍ സ്വച്ചന്തം വിഹരിക്കാന്‍ തുടങ്ങി. കോഴി വളര്‍ത്തല്‍ ജയിലുകള്‍ അവര്‍ക്കായി വാതിലുകള്‍ തുറന്നു കൊടുത്തു. അവര്‍ നാട്ടിലിറങ്ങി ആഘോഷങ്ങള്‍ തുടങ്ങി. നൃത്തവും പാട്ടും ഒക്കെ ആയി അവര്‍ അങ്ങ് അടിച്ചു പൊളിച്ചു. 

അങ്ങനെയിരിക്കെ 2 കോഴികള്‍ ആല്‍മര ചുവട്ടില്‍ ഇരുന്നു രഹസ്യം പറയുന്നു, "ആശാന്റെ ബുദ്ധി സമ്മതിക്കണം. ഈ ബുദ്ധി ആശാന് എവിടുന്നു കിട്ടി."

അതെ, ഇത് കോഴികളുടെ ഒരു വന്‍ പദ്ധതി ആയിരുന്നു. ഷവര്‍മ സംഭവം കഴിഞ്ഞപ്പോള്‍ അവരുടെ ഇടയില്‍ ചിലര്‍ക്ക് തോന്നിയ ബുദ്ധി. അവര്‍ സംഘം ചേര്‍ന്ന് പദ്ധതികള്‍ രൂപപ്പെടുത്തി . രോഗം സ്വയം വരുത്തിയ കുറെ പേരെ ചേര്‍ത്ത് അവര്‍ ചാവേര്‍ പടകള്‍ ഉണ്ടാക്കി, എല്ലാ നഗരത്തിലും എത്തിച്ചു. അവര്‍ രോഗങ്ങള്‍ പരത്തി. അവര്‍ക്ക് നന്നായി അറിയാമായിരുന്നു നമ്മുടെ ഇവിടെ നിയമങ്ങള്‍  എത്ര കൃത്യ നിഷ്ടയായി പാലിക്കുന്നുണ്ടെന്ന്.  പരിശോധനകള്‍ എങ്ങും ഉണ്ടായില്ല,ആരും ശ്രദ്ധിച്ചില്ല. ചാവേര്‍ പട പലയിടത്തും മരിച്ചു വീഴുമ്പോള്‍  മറ്റുള്ളവര്‍ സന്തോഷിച്ചു. ധീര യുദ്ധ വീരന്മാര്‍ക്കു അവര്‍ സ്തുതി പാടി. ഇനി വരുന്നു സ്വാതന്ത്ര്യത്തിന്റെ നാളുകള്‍ .നമ്മള്‍ അവരുടെ വിശ്വാസം കാത്തു. നമ്മള്‍ കതിരില്‍ വളം വയ്ക്കുന്നവര്‍ ആണെന്ന അവരുടെ അറിവ്, അത് അവരെ രക്ഷിച്ചു. അവര്‍ സ്വതന്ത്രര്‍ ആയി. ഭയരഹിതര്‍ ആയി അവര്‍ വിഹരിച്ചു....
അങ്ങനെ ആ കോഴികള്‍ രഹസ്യം പറഞ്ഞു ചിരിക്കുമ്പോള്‍, അവര്‍ അറിഞ്ഞില്ല. പിന്നിലെ പുല്ലിന്റെ മറവില്‍ മേയുന്ന ഒരു പോത്തിനെ. പോത്ത് അവര്‍ പറയുന്നതെല്ലാം കേട്ട്. അവന്റെ മനസ്സിലും ഒരു ലഡ്ഡു പൊട്ടി. പദ്ധതികള്‍ രൂപപ്പെടുത്താന്‍ അവന്‍ ഓടി 

THE DARK KNIGHT RISES...


ഒരു ചെറിയ കുറിപ്പ് :- നാളെ വെണ്ടയും, വഴുതനയും എല്ലാം ഇതറിഞ്ഞാല്‍, എനിക്കാലോചിക്കാന്‍ വയ്യ...

11 comments:

 1. The end may justify the means as long as there is something that justifies the end. And remembnger one thing, the greatest and most powerful revolutions often start very quietly, hidden in the shadows.

  ReplyDelete
 2. ഈ കോഴികള്‍ ഒക്കെ ഇങ്ങിനെ തുടങ്ങിയാല്‍ പാവം നോണ്‍ വെജ്ക്കാര്‍ എന്ത് ചെയ്യും?രസകരമായ ചിന്തകള്‍...പക്ഷെ കേരളം പോലൊരു സ്ഥലത്ത് ഏതു പ്രശ്നത്തിനും ഒന്നോ രണ്ടോ ആഴ്ചയുടെ ആയുസ്സ് ഉള്ളൂ..ചാനലുകള്‍ക്ക് അടുത്ത ഇരയെ കിട്ടുമ്പോള്‍ മുന്പുണ്ടായിരുന്നവര്‍ രക്ഷപെടും..മറവിയുടെ ആഴങ്ങളില്‍ അവരുടെ കേസും തള്ളപ്പെടും...അതുകൊണ്ട് തന്നെ ഷവര്‍മ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും സുഹൃത്തേ...അയ്യോ പറഞ്ഞിരുന്നു നേരം പോയി...ഇന്നു ചിക്കെന്‍ കറി വെക്കേണ്ടതാ... :)

  ReplyDelete
  Replies
  1. ...അയ്യോ പറഞ്ഞിരുന്നു നേരം പോയി...ഇന്നു ചിക്കെന്‍ കറി വെക്കേണ്ടതാ... :)

   അത് കലക്കി :)...രോഗത്തിന് ചികിത്സിക്കാതെ രോഗ കാരണത്തിന് ചികിത്സിക്കുന്ന പ്രവണതയെ കുറിച്ച് ഒന്ന് ചിന്തിച്ചപ്പോള്‍ കിട്ടിയ തോന്നലാണ് ഈ കഥ.
   വായിച്ചതിനും കമന്റ്‌ ഇട്ടതിനും വളരെ നന്ദി

   Delete
 3. ആക്ഷേപഹാസ്യം കൊള്ളാം.... ആശംസകള്‍....; അനാമിക പറഞ്ഞ പോലെ നമ്മുടെ നിയമങ്ങള്‍ തകര്‍ക്കപെടാന്‍ ഉള്ളവ ആണ്... അതിനാല്‍ കോഴിയും പോത്തും സൂക്ഷിച്ചോളൂ

  ReplyDelete
  Replies
  1. വളരെ നന്ദി വിഗ്നേഷ്

   Delete
 4. ഹഹ.. ഈ ബ്ലോഗില്‍ നിന്നും പ്രതീക്ഷിച്ച തരത്തില്‍ തന്നെ മറ്റൊരു നല്ല വായന കിട്ടി..... നന്ദി..

  ReplyDelete
 5. കൊള്ളാം...വ്യത്യസ്തത ഉണ്ടായിരുന്നു....തുടര്‍ന്നും എഴുതുക. വീണ്ടും വരാം..ആശംസകളോടെ

  ReplyDelete
 6. .ഹ ഹ ഹ ഹ ,,ഷവര്‍മ കഥ വെടിക്കെട്ട്‌ ..വായനയും സുഖം നല്‍കി ,,,ആശംസകള്‍

  ReplyDelete
 7. THOUGHTS IN A DIFFERENT WAY.

  ReplyDelete
 8. kollam nannaittundu. ezhuthi theliyuka

  ReplyDelete