Wednesday, 29 August 2012

ഒരു ചിത്രവും കുറച്ചു ചിന്തയും

ചെന്നൈ നഗരത്തിലെ ആദ്യ കുറച്ചു നാളുകള്‍ ഏകാന്തത നിറഞ്ഞതായിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ വിരസമായ ഒരു പ്രോജെക്ടില്‍ ഒരു പണിയുമില്ലാതെ കുത്തിയിരിക്കും. ആര്‍ക്കും വലിയ കാര്യമായ പണിയൊന്നും ഇല്ലായിരുന്നെങ്കിലും ആരും സംസാരിക്കാന്‍ വരില്ലായിരുന്നു. പണിയുള്ളത് പോലെയിരുന്നാലെ അടുത്ത പ്രാവശ്യം വലിയ സംഭാവന കിട്ടൂ എന്ന് വിശ്വസിച്ചവരായിരുന്നു അവരില്‍ പലരും. പക്ഷെ, അതല്ല ഇവിടെ പറയാന്‍ വന്ന വിഷയം, ഈ ചിത്രം വരച്ചതിനു പിന്നിലെ ഓര്‍മ്മകള്‍ ആണ് പങ്കു വെക്കാന്‍ ഉദ്ദേശിച്ചത്.  അപ്പോള്‍ അതിലേക്കു തന്നെ പോകാം .
ഈ വിരസത വൈകിട്ട്  മുറിയില്‍ എത്തുമ്പോഴും തുടരും. കാരണം എന്റെ സഹമുറിയന്‍മാര്‍ക്ക് എന്റെതിന്റെ നേരെ വിപരീതമായ അവസ്ഥ ആയിരുന്നു. പണിയോടു പണി. പലപ്പോഴും തോന്നിയിട്ടുണ്ട് അവര്‍ ജപ്പാന്‍'ല്‍ ആണെന്ന്.  അങ്ങനെ വിരസമായ ദിവസങ്ങള്‍ നീണ്ടു, ഒരു രണ്ടു മൂന്നു മാസം. വൈകിട്ട് വന്നു നാല് ചപ്പാത്തി പരത്തും, അത് ചുട്ടു തിന്നും. കണ്ട സിനിമകള്‍ തന്നെ ടിവിയില്‍ പിന്നെയും പിന്നെയും കാണും. അങ്ങനെ ഇരിക്കുന്ന ഒരു രാത്രി. ഒന്നും ചെയ്യാനില്ലായിരുന്നു, ഒരക്ഷരം മിണ്ടാമന്‍ ആരുമില്ല. അപ്പോഴാണ് ആ ഞായറാഴ്ച സപ്പ്ളിമെന്റ് ടീപോയില്‍ കിടക്കുനത് ശ്രദ്ധയില്‍ പെട്ടത്. അതില്‍ മോഹന്‍ലാലിന്‍റെ ഒരു ഇന്റര്‍വ്യൂ. ആ ചിത്രം കണ്ടപ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ പൊടിപടലങ്ങള്‍ പിടിച്ചു കിടന്നിരുന്ന, പണ്ടെപ്പോഴോ മറന്നു പോയ ആ ഹോബി വീണ്ടും ഓര്‍മ്മ വന്നു. ചുമ്മാ ഒന്ന് വരച്ചു നോക്കി. അത് ഒരുവിധം ഒത്തു എന്ന് സ്വയം തോന്നിയപ്പോള്‍ ചില അടുത്ത സുഹൃത്തുക്കളെ കാണിച്ചു. പിന്നീട് എവിടെയോ സൂക്ഷിച്ചു വെച്ചു. പക്ഷെ സൂക്ഷം കുറച്ചു കൂടി പോയി. കാരണം രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഇന്നലെയാണ് ഈ ചിത്രം വീണ്ടും കണ്ടെടുത്തത്,പഴയ ഏതൊക്കെയോ പുസ്തകങ്ങള്‍ മറിച്ചു നോക്കിയപ്പോള്‍.

ഏകാന്തത ചിലപ്പോള്‍ ഒരനുഗ്രഹമാണ്‌ . അത് നല്‍കുന്ന തീവ്രത ചിലപ്പോള്‍ നമ്മളെ നമ്മുടെ ഉള്ളിന്റെ ഉള്ളിലേക്ക് നോക്കുവാന്‍, സ്വയം ചോദ്യം ചെയ്യുവാന്‍, ചിന്തിക്കുവാന്‍, ഓര്‍മ്മിക്കുവാന്‍, ഓര്‍ത്തു കരയുവാന്‍, ചിരിക്കുവാന്‍ ഒക്കെ വേണ്ടിയുള്ള ഒരു തീപ്പൊരി നമ്മുടെ ഉള്ളിലേക്ക് എറിയുന്നു. നഷ്ടപ്പെട്ടു പോയ പ്രണയം അങ്ങനെ കവിതയായി ജനിക്കുന്നു. എപ്പോഴോ നമ്മെ വേര്‍പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ കഥകളും കഥാപാത്രങ്ങളും ആവുന്നു. അങ്ങനെ ആ നിമിഷങ്ങള്‍ ഏതൊരു വ്യക്തിക്കും ചില നേരങ്ങളില്‍ ഉപകരിക്കുന്നു, നൈമിഷികം മാത്രമാണെങ്കിലും അല്ലെങ്കിലും.

9 comments:

 1. ഇത്ര നല്ല കഴിവ് കയ്യില്‍ ഉണ്ടെങ്കില്‍ പിന്നെന്തു ഏകാന്തത...??? കൊന്നു കളഞ്ഞെരെ...., ഏകാന്തതയെ....

  ReplyDelete
 2. എകാന്താതയുടെ അപാര തീരമേ...

  ReplyDelete
 3. Oh.. Varayumundo? Best of luck!

  ReplyDelete
 4. ഏകാന്തതയുടെ അപാര തീരത്തില്‍ മുഴുകാതെ ബ്ലോഗ്‌ എഴുതാന്‍ നോക്ക്. പിന്നെ വേണേല്‍ ഒരു ഭാവന വരുന്ന മെഷീന്‍ ഒരെണ്ണം വാങ്ങിച്ചോ.

  ReplyDelete
 5. പ്രവർത്തിക്കൂ, സമയം കളയാതെ

  ReplyDelete
 6. ഏകാന്തത ആണ് മിക്കപ്പോളും നമ്മുടെ കഴിവുകളെ നമ്മള്‍ക്ക് പരിചയപെടുതുന്നതും ഒര്മിപ്പിക്കുന്നതും

  ReplyDelete
 7. ഏകാന്തതയില്‍ പുനര്‍ജ്ജനിക്കുന്ന നമ്മെ വിട്ടു പോയ ആ പഴയ കൂട്ടുകാരെ സംഭവങ്ങളെ ഒക്കെ അക്ഷരങ്ങകിലൂടെ വീണ്ടും അവതരിപ്പിക്കൂ.

  ആശംസകള്‍

  ReplyDelete
 8. :) വായനക്കും ആശംസക്കും എല്ലാവരോടും നന്ദി.

  ReplyDelete
 9. മനോഹരമായിരിക്കുന്നു...

  ReplyDelete