ഒഴിമുറി കണ്ടു. ഒരു കാലത്തിന്റെയും
സംസ്കാരത്തിന്റെയും കഥ. പത്രക്കാര്‍ എഴുതിക്കൂട്ടിയത് വായിച്ചിട്ട് വേറെ
എന്തൊക്കെയോ ആവും സിനിമ എന്ന് പ്രതീക്ഷിച്ചു ആണ് പോയത്. പക്ഷെ
കേട്ടതിനെക്കാളും ഗംഭീരം ആയിരുന്നു കണ്ടത്.
ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായതിന്റെ മുന്നില്‍ പെട്ട് സ്വന്തം അസ്ഥിത്വം നഷ്ടപെടുമോ എന്ന് ഭയക്കുന്ന ഒരു മനുഷ്യന്റെ മുന്‍ തലമുറയെയും പിന്‍ തലമുറയെയും ആവിഷ്കരികരിക്കുന്ന ചിത്രം. സ്നേഹം പുറത്തു കാണിക്കാത്ത ഒരു അച്ഛന്‍ ആണ് അയാള്‍, തന്റെ അച്ഛന്റെ ഗതി വരുമോ എന്ന ഭയം ആണ് അയാളെ നയിക്കുന്നത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളും മൂന്നു തലമുറയില്‍ പെട്ടവരാണ്. തലയുയര്‍ത്തി നില്‍ക്കുന്ന മൂന്നു സ്ത്രീകള്‍. അവരുടെ വഴികളും രീതികളും പക്ഷെ പലതാണ്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലേക്ക് ഒരു ചെറിയ നേര്‍ക്കഴ്ചയും ചിത്രം നല്‍കുന്നു. പഴയ കാലത്തില്‍ തിരുവിതാംകൂറിന്റെ തെക്കന്‍ ഭാഗത്ത് (ഇന്ന് തമിഴ് നാട്ടില്‍) നിലനിന്നിരുന്ന ഭാഷശൈലിയും വാക്കുകളും ചിത്രം മുന്നോട്ടു വയ്ക്കുന്നു. അത് പോലെ തന്നെ ആ കാലഘട്ടത്തില്‍ മരുമക്കത്തായം നില നിന്നിരുന്ന കുടുംബത്തിലെ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും എല്ലാം ചിത്രത്തില്‍ വിഷയമാവുന്നു.
തലപ്പാവിന് ശേഷം ഒരു ചിത്രവുമായി എത്തുന്ന മധുപാല്‍ പ്രതീക്ഷകള്‍ തെറ്റിക്കുന്നില്ല എന്ന് മാത്രമല്ല, അതുയര്തുകായാണ് ഈ ചിത്രത്തിലൂടെ.
തമിഴ് സിനിമ മേഖലയില്‍ ഇതിനോടകം തന്നെ പ്രശസ്തി നേടിക്കഴിഞ്ഞ ജയമോഹന്‍ വളരെ ഭംഗിയായി തന്നെ ഈ കഥ നമുക്കായി മെനഞ്ഞു എടുത്തിരിക്കുന്നു.നമ്മുടെ നാട്ടിലെ പ്രധാന ചേരികളായ Male Chauvinist, Feminist എന്ന ഒരു വിഭാഗത്തിലും ആര്‍കും പെടുത്താനാവില്ല ഈ ചിത്രത്തെ, എല്ലാവരുടെയും ഭാഗം, മനോനില, ചെയ്തികള്‍ , എല്ലാം അവരുടെ ഭാഗത്ത് നിന്ന് ന്യായികരിക്കപെടുന്നു. ഇന്നയാള്‍ കുറ്റക്കാരന്‍ ഇന്നയാള്‍ ശരി എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല.ജീവിതഗന്ധിയായ കഥ . എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ വ്യക്തിത്വം നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അതില്‍ മധുപാലിനും, ജയമോഹനും നൂറു ശതമാനം വിജയം. ചില രംഗങ്ങളും ചില സംഭാഷണങ്ങളും ആരോച്ചകമായിരുന്നെങ്കിലും സിനിമയുടെ മൊത്തം ഭംഗിയില്‍ അത് പോറല്‍ ഏല്പിച്ചില്ല.
ലാലിന്‍റെ കരുത്തുറ്റ മറ്റൊരു കഥാപാത്രം. നന്ദുവും ഒട്ടും പിന്നിലല്ല. ശ്വേത മേനോന്‍,മല്ലിക, ഭാവന തുടങ്ങിയവര്‍ ഭേദപെട്ട പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ആസിഫ് അലിക്ക് വ്യത്യസ്തമായ ഒരു കഥാപാത്രം ലഭിച്ചിട്ടുണ്ട്.
സിനിമയ്ക്കു വേണ്ടി കഥ ഉണ്ടാക്കുകയല്ല, കഥക്ക് വേണ്ടി സിനിമ ഉണ്ടാക്കണം. അങ്ങനെ ഒരു സിനിമ ആണ് ഒഴിമുറി . നിലവാരം കുറഞ്ഞ സിനിമ വന്‍ കാശ് മുടക്കി എടുത്തിട്ട്, അതും അന്യഭാഷാ സിനിമകളില്‍ നിന്ന് നേരെ കോപ്പി അടിച്ചു കൊണ്ട് നിര്‍മിച്ചിട്ടു വെറും നിലാവരം കുറഞ്ഞ വിപണന തന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഒരു കാലത്തില്‍ ഒഴിമുറി വേറിട്ട് നില്‍ക്കുന്നു.
Rating :- 4.5/5 Must Watch Movie

നല്ല റിവ്യൂ ..നന്ദി !
ReplyDeleteനല്ല സിനിമ ആണല്ലേ. നാട്ടില്‍ വന്നിട്ട് കാണാം.
ReplyDeleteഒഴിമുറി കണ്ടുകൊണ്ടിരിക്കുന്നു, കണ്ടടുത്തോളം കൊള്ളം, പൂർത്തിയാക്കാൻ പറ്റുമോ?ആ
ReplyDelete