Saturday, 25 May 2013

പെണ്‍കുട്ടി

ഞാനിന്നലെയൊരു പെണ്‍കുട്ടിയെ കണ്ടു! കാത്തിരുന്ന് കാത്തിരുന്ന്... ഒടുവിലൊട്ടും പ്രതീക്ഷിക്കാത്ത സമയത്ത്പെട്ടന്ന് കണ്ടപ്പോ... ഒന്ന് പതറി!
പേരറിയാമായിരുന്നിട്ടും ഞാനവളോട് ചോദിച്ചു.
"എന്താ പേര് ?"
"മഴ" അവൾ പറഞ്ഞു.
"ഹിന്ദുസ്ഥാനീ  സംഗീതം പഠിച്ചിട്ടുണ്ടോ? "
“ഇല്ല. ഞാന്‍ പഠിച്ചിട്ടില്ല. എനിക്കെന്‍റെ നടത്തത്തിന്‍റെ താളം മാത്രമേയറിയൂ. അത് ഞാന്‍ പറഞ്ഞുതരാം. വരുമോ എന്‍റെ കൂടെക്കുറച്ചു നടക്കാന്‍.. ” ഒരുപാട് പരിചയമുള്ളപോലെ അവളെന്നെ ക്ഷണിച്ചു.
ആ ക്ഷണം ഞാന്‍ സ്വീകരിച്ചു... ഞങ്ങളൊന്നിച്ച് കുറച്ചു ദൂരം നടന്നു. എന്‍റെയമ്മയെന്നോട്  പലപ്പഴും പറഞ്ഞിട്ടുണ്ട് അവൾടൊപ്പമിങ്ങനെ നടക്കല്ലേ നടക്കല്ലേ എന്ന്. ആര് കേള്‍ക്കാന്‍... രാവിലെ എഴുന്നേറ്റപ്പോള്‍ നല്ല പനിം ചൊമേം...


10 comments:

  1. നന്നായിരിക്കുന്നു... മഴ, അവൾ കൊതിപ്പിക്കുക തന്നെ ചെയ്യും :)

    ReplyDelete
  2. good one really i like it............

    ReplyDelete
  3. മഴ പോസ്റ്റ്‌ എഴുതി എല്ലാരും കൂടി മഴയെ പേടിപ്പിക്കും :)

    ReplyDelete
    Replies
    1. kaaththirunnu kittiyathallae... kidakkatte....

      Delete
  4. Kollam aliyaaaa.... oru touch und

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete