ആ ദിവസം രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കത്തുന്ന ശരരാന്തലിന്റെ മങ്ങിയ വെളിച്ചത്തില്‍ അയാള്‍ ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളുടെ മണ്ണ് കുഴിച്ചു കുഴിച്ചു അയാള്‍ മടുത്തിരുന്നു. അതിനാല്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ആ ശ്രമം അയാള്‍ ഉപേക്ഷിച്ചു. പക്ഷെ അന്നെന്തോ അയാള്‍ക്ക് വീണ്ടും ആ ചികയല് തുടങ്ങണമെന്ന് തോന്നി. ഒരിറ്റു വെള്ളമെങ്കിലും അയാള്‍ക്ക് ആ കുഴിയില്‍ നിന്ന് കിട്ടിയാല്‍, ചിലപ്പോള്‍ ആദ്യ ഇരുപതു വര്‍ഷങ്ങളുടെ പച്ചപ്പ് അയാള്‍ക്ക് തിരിച്ചു കിട്ടുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. അയാള്‍ ജനാല തുറന്നു, തണുപ്പ് അരിച്ചു കയറാന്‍ തുടങ്ങി. അകലെ മഞ്ഞു മലകളില്‍ തട്ടി നിലാവ്, തിളങ്ങി നില്ക്കുന്ന മഞ്ഞുകൂമ്പരങ്ങള്, കരുതിരുണ്ട് നില്ക്കുന്ന ഫിര്‍ മരങ്ങള്‍. തന്റെ നാട് എവിടെയായിരിക്കും, എങ്ങനെ ആയിരുന്നിരിക്കും. അറിയില്ല. നാളെ അയാളെ എങ്ങനെയും കണ്ടു പിടിക്കണം. ഇത് ഇനി മനസില്ലിട്ടു കൊണ്ട് നടക്കാന്‍ വയ്യ. പാതി എറിഞ്ഞു തീര്‍ന്ന ചുരുട്ട് മഞ്ഞിലേക്ക് വലിച്ചെറിഞ്ഞു അയാള്‍ ജനാലകള്‍ അടച്ചു... (To be contd.)
Friday, 27 July 2012
ഞാന്‍ ആരെന്ന ചോദ്യം !!! -Chapter 1

Subscribe to:
Post Comments (Atom)
ഇതിന്റെ ബാകി എപ്പോള?
ReplyDelete