Wednesday 6 March 2013

അഭയം

ചുട്ടു പൊള്ളുന്ന വെയില്‍. ചുറ്റും വെന്തെരിഞ്ഞ കാടിന്‍റെ അവസാന ശേഷിപ്പുകളുടെ ആര്‍ത്തനാദം. ഒഴുക്ക് നിലച്ച നദിയുടെ മാറിലെ  മണലൂറ്റിയെടുത്തുണ്ടായ വടുക്കളില്‍, പൊറ്റക്കുഴികളില്‍ അവശേഷിച്ച ജലം പുതിയ രോഗങ്ങളുടെ മഹാ ബീജങ്ങള്‍ക്ക്  പാത്രമേകുന്നു. കാറ്റ്, മീനച്ചൂടിന്‍റെ കാഠിന്യം ശരീരത്തില്‍ നീറ്റലായ് ഓര്‍മ്മപെടുത്തുമ്പോഴേക്കുംആ തീരത്ത് നിന്ന് ചലിക്കാനകാത്തടത്തോളം,  കാലുകള്‍ ചളിയില്‍ ആണ്ടു പോയിരിന്നു. അവിടെ നിന്നുകൊണ്ടവന്‍ ആ സിദ്ധാര്‍ത്ഥ വചനങ്ങള്‍ ഓര്‍ത്തു... 
 
"തിരസ്കരിച്ചതിനെ ഓര്‍ത്തു ദുഖിക്കാതിരിക്കുക. ഒരിക്കലും തിരസ്കരിക്കേണ്ടി വരാത്തതില്‍ അഭയം തേടുക, ഇതാ, ഈ മരങ്ങളിലും പുഴയിലും പുഴവക്കിലെ ഈ പരിചയമുള്ള കുളിര്‍മയുടെ കാരുണ്യത്തിലും.” **

അപ്പോഴൊക്കെയും  ചുടു കാറ്റ് അവന്‍റെ ശരീരത്തില്‍, വെയിലേറ്റുണ്ടായ
പൊള്ളല്‍ കുമിളകളില്‍ പുതിയ പുതിയ നീറ്റലുകള്‍ ഏല്‍പ്പിച്ചുകൊണ്ടേയിരുന്നു. ഇവിടെ അഭയം തേടാന്‍ താമസിച്ചു പോയിരിക്കുന്നു.  അവനോര്‍ത്തു. മരങ്ങള്‍, പുഴകള്‍, പുഴവക്കിലെ പരിചയമുള്ള കുളിര്‍മ്മ ഒക്കെയും  പുറകിലേക്കുള്ള ദൂരങ്ങളിലെവിടെയോ മാഞ്ഞുപോയിരിക്കുന്നു... സിദ്ധാര്‍ത്ഥനില്‍ നിന്ന് ബുദ്ധനിലേക്കുള്ള ദൂരം ആണ്ടു പോയ ചളിയില്‍ ചലനം നഷ്ട്ടപ്പെട്ടിട്ടും  അവന്‍ വെറുതെ ആശിച്ചു, വഴികാട്ടിയായി ഒരു ബോധിവൃക്ഷമെങ്കിലും അവശേഷിപ്പിച്ചിരുന്നെങ്കില്‍...

15 comments:

  1. ** "തിരസ്കരിച്ചതിനെ ഓര്‍ത്തു ദുഖിക്കാതിരിക്കുക. ഒരിക്കലും തിരസ്കരിക്കേണ്ടി വരാത്തതില്‍ അഭയം തേടുക, ഇതാ, ഈ മരങ്ങളിലും പുഴയിലും പുഴവക്കിലെ ഈ പരിചയമുള്ള കുളിര്‍മയുടെ കാരുണ്യത്തിലും." :- ധര്‍മ്മ പുരാണം സിദ്ധാര്‍ഥന്‍ ലാവണ്യയോട് പറയുന്നത്

    ReplyDelete
  2. ബോധിവൃക്ഷം എങ്ങിനെ എവിടെ ഇനി തളിർക്കും സഹോദരാ ?
    നമ്മൾ മരത്തേയും വെള്ളത്തേയും കാടിനേയും കല്ലുകളേയും മണലുകളേയും വിറ്റു
    തുലക്കുകയല്ലേ ? ലോകത്ത് നാമല്ലാതെ നമുക്കു ചുറ്റുമുള്ളതിനേയെല്ലാം
    വിറ്റ് തുലച്ച് നമ്മളിനി എങ്ങനെ ജീവിക്കാൻ കണ്ടിരിക്കുന്നു.?
    കാത്തിരുന്ന്,അനുഭവിച്ച് ജീവിച്ചറിയുക.!
    ആശംസകൾ.

    ReplyDelete
  3. ചെറിയ ആശയം . അതിലെ വലിയ ത്വത്തങ്ങള്‍ . കൊള്ളാം..

    ReplyDelete
  4. enikonnnum manasilayillalaiyaaaaaaaaaaaaa

    ReplyDelete
  5. ചിന്ത കൊള്ളാം,
    ആകാശം തൊട്ട് ആഴിയിൽ മുങ്ങട്ടെ കരയിൽ തളിർക്കട്ടെ ഇനിയും

    ReplyDelete
    Replies
    1. മനോഹരമായ ഭാഷ ആർജവമുള്ള ശൈലി.ഭൂമിയുടെ മക്കൾ അവളെ വെറുക്കുന്നു.ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. b.saseendrakumar

      Delete
  6. Unni, Nee bhashaye samarthamaayi upayogikkan sramukknnu ennathil njan saanthoshikkunnu... write a lot..ezhuthuka ennathu ninakku daivathode cheyyavunna ettavum nalla prarthanayaanu... vishnu

    ReplyDelete
  7. nalla vachanangal kondulla ee cheru kadha enikkere ishtamayi,,,,,,,,,,,valaratte nammude samskaravum,,,,,ella bhavukangalum nerunnu

    ReplyDelete
  8. താങ്കളുടെ കഥ എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നതിലും എത്രയോ ഉയരത്തിലാണ് എന്ന് മാത്രം മനസ്സിലായി.
    അത് നിലനിര്‍ത്തികൊണ്ടുതന്നെ ഇടയ്ക്ക് ഒന്ന് താഴേയ്ക്ക് ഇറങ്ങി വരാമോ?
    ആശംസകളോടെ
    അനിത
    എന്‍റെ ബ്ലോഗ്‌ അഡ്രസ്‌ www.anithakg.blogspot.com

    ReplyDelete
  9. ആര്‍ജവമുള്ള ശൈലി പക്ഷെ ഇന്നത്തെ കാലത്ത് ആരാ ഇത് വായിക്കാന്‍ മെനക്കെടുക ഇഷ്ടാ നേരെ പറഞ്ഞുകൂടെ

    ReplyDelete
  10. manushya manassum prakruthiyum paraspara poorakangal anennum ,prakruthiyude ippol kayy vannu kondirikkunna ee dhura avasthayum,manushyarude ippozhathe sneham illaymayum sahajeevikale polum swarhthathaykk vendi sahayikkathathum oru nanayathinte maru puram anennnu thangal bhangiyi avishkarichu...
    expect more from you...all the best

    ReplyDelete
  11. എല്ലാ ബോധി വൃക്ഷങ്ങളും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു . ഇനി വരാനുള്ളത് തീകാറ്റു മാത്രം. കാത്തിരിക്കണം നമ്മൾ അഗ്നിമേഘങ്ങൾ പെയ്യും വരെ

    നല്ല രചന ചങ്ങാതീ.. ആശംസകൾ

    ReplyDelete
  12. നിലവിലെ പാരിസ്ഥിക പ്രശ്നങ്ങള്‍ ചുരുക്കം ചില വരികളിലൂടെ പറഞ്ഞ രീതി ഇഷ്ടമായി....ആശംസകളോടെ

    ReplyDelete
  13. Randu kaaryangal.
    1.Basha, athu nammalil palaril ninnum maanju poyirikkunnu... nashikkathe nilanirthi kodnu pokunna Gokule, aashamsakal.. Ezhuthuka iniyum... valarattae naam, maathru bhaashayil.

    2.Paristhithi, nashtapettu poyallo ennu vilapikkunna keralam, nashikkathe sookhikkukayum athine pariposhippikkukayum cheyyunna oru thalamurakku ee blog prachoodanam aakattae ennum aashamsikkunnu.


    ReplyDelete